ടൂറിസത്തിന് പ്രാധാന്യം നൽകി പാനൂർ @ 2025 ബജറ്റുമായി നഗരസഭ; ബജറ്റ് സ്ത്രീ - ഭിന്നശേഷി - പ്രവാസി സൗഹൃദം..

ടൂറിസത്തിന് പ്രാധാന്യം നൽകി പാനൂർ @ 2025 ബജറ്റുമായി നഗരസഭ; ബജറ്റ് സ്ത്രീ - ഭിന്നശേഷി - പ്രവാസി സൗഹൃദം..
Mar 22, 2023 10:59 PM | By Rajina Sandeep

പാനൂർ:  പാനൂർ നഗരസഭ 2023 - 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. പാനൂർ - 2025 എന്ന കാഴ്ചപ്പാടോടുകൂടിയ ബജറ്റാണ് വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് അവതരിപ്പിച്ചത്. 84,87, 26,990 വരവും, 84,65,02,674 രൂപ ചിലവും, 4,31,43,829 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സ്ത്രീ സൗഹൃദവും, ഭിന്നശേഷി സൗഹൃദവും, പ്രവാസി സൗഹൃദവുമാണ് ബജറ്റ്. കോവിഡ് കാരണം വ്യാപാര മേഖലയിലുള്ളവർക്കുണ്ടായ തകർച്ചക്ക് കൈത്താങ്ങാകാൻ അതിജീവന പാക്കേജ് നടപ്പാക്കും.

കോവിഡ് രോഗം ബാധിച്ചവരെ പ്രധാനമായും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആരോഗ്യ ചെക്കപ്പ് പദ്ധതിയും ബജറ്റിലെ ശ്രദ്ധേയ നിർദേശങ്ങളാണ്. ടൂറിസ്റ്റ് സഞ്ചാരികളെ ആകർഷിക്കാൻ കനകമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതുൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കും. ഷീ ലോഡ്ജിനായി 50 ലക്ഷവും, സ്ത്രീ സൗഹൃദ വ്യവസായ സംരഭക നഗരത്തിനായി 7 ലക്ഷം, വനിതാ ഹെൽപ്പ് ലൈൻ പദ്ധതിക്കായി 1.5 ലക്ഷവും, ഫീഡിംഗ് കോർണറിനായി 5 ലക്ഷം, നിർഭയക്കായി 7 ലക്ഷം, പ്രവാസി സൗഹൃദ നഗരത്തിനായി 7 ലക്ഷം എന്നിങ്ങനെ തുകകൾ വകയിരുത്തി. ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി. ഭരണ പ്രതിപക്ഷ അംഗങ്ങൾ സംസാരിച്ചു.

Pannur @ 2025 budget with emphasis on tourism;Budget women - differently abled - expatriate friendly..

Next TV

Related Stories
വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

May 11, 2025 06:27 PM

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി...

Read More >>
പാറക്കടവിൽ സ്കൂളിൽ പ്ലംബിംഗ് ജോലിക്കിടെ  തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു ; മരിച്ചത് ചെറുപ്പറമ്പ് സ്വദേശി

May 11, 2025 03:43 PM

പാറക്കടവിൽ സ്കൂളിൽ പ്ലംബിംഗ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു ; മരിച്ചത് ചെറുപ്പറമ്പ് സ്വദേശി

പാറക്കടവിൽ സ്കൂളിൽ പ്ലംബിംഗ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു ; മരിച്ചത് ചെറുപ്പറമ്പ്...

Read More >>
പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ നിരോധനം

May 11, 2025 01:41 PM

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ നിരോധനം

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ...

Read More >>
ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച  യുവാവിനെതിരെ കേസ്

May 11, 2025 12:14 PM

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ കേസ്

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ...

Read More >>
ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ  വിചാരണ നടപടികൾ നീട്ടിവെച്ചു.

May 11, 2025 11:07 AM

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ നീട്ടിവെച്ചു.

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ...

Read More >>
Top Stories