പാനൂർ: കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായുള്ള കുറ്റിയടി പാനൂർ ടൗണിലെത്തിയതോടെ പ്രതിഷേധവുമായി വ്യാപാരികൾ. കടകളിൽ കയറി ഉദ്യോഗസ്ഥർ മാർക്ക് ചെയ്യാനെത്തിയതോടെ കടകളടച്ചിടാൻ വ്യാപാരി നേതാക്കൾ ആഹ്വാനം ചെയ്തു.



ഇതേ തുടർന്ന് പല കടകളും അടച്ചിട്ടു. വ്യാപാരി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും സർവ്വേ നടത്തുന്ന ഉദ്യോഗസ്ഥർ വഴങ്ങിയില്ല. മാർക്കിംഗ് ഇപ്പോഴും തുടരുകയാണ്. പ്രവൃത്തി തടയുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കാൻ കനത്ത പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
Pins for four lanes;Shops closed and hartal in Panur town
