പാനൂർ: മട്ടന്നൂർ - കുറ്റ്യാടി നാലുവരിപ്പാത കുറ്റിയിടൽ പാനൂർ ടൗണിൽ ; സംഘർഷാന്തരീക്ഷം കഴിഞ്ഞ ദിവസം തെക്കേ പാനൂരിലെ ക്രസൻ്റ് ആശുപത്രി വരെയാണ് കുറ്റിയിടൽ എത്തിയിരുന്നത്. ആശുപത്രി പൂർണമായും നാലുവരിപ്പാതയിൽ ഇല്ലാതാവും. പാനൂർ ടൗൺ പൂർണമായും ഇല്ലാതാവുന്ന രീതിയിലാണ് കുറ്റിയിടൽ നടക്കുന്നത്.



പാനൂർ ടൗണിലേക്ക് കുറ്റിയിടൽ എത്തിയപ്പോൾ തടയാൻ വ്യാപാരികളും തടിച്ചുകൂടി. സംഘടനാ ഭേദമന്യേയാണ് വ്യാപാരികൾ പ്രതിഷേധിക്കുന്നത്. പ്രവൃത്തി തടയുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കാൻ കനത്ത പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
Mattanur-Kuttyadi four-lane road at Panur town;A tense atmosphere
