Feb 28, 2023 10:10 AM

പെരിങ്ങത്തൂർ : പെരിങ്ങത്തൂർ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് അധികൃതർ ഉണരുന്നില്ല. സംസ്ഥാനപാത 38-ൽ പെരിങ്ങത്തൂർ പാലത്തിന്റെ കൈവരികളാണ് തകർന്നത്. അപകടഭീഷണിയുയർത്തുന്ന കൈവരികൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചെറിയ അശ്രദ്ധമതി കാൽനടയാത്രക്കാർ പുഴയിലേക്ക് വീഴാൻ.

പൊട്ടിയ കൈവരികൾക്കിടയിൽ കാർഡ് ബോർഡ് കഷണങ്ങൾ തിരുകിവെച്ചിരിക്കുകയാണ്. കൈവരികളിലെ കോൺക്രീറ്റ് പൊട്ടി തുരുമ്പിച്ച കമ്പികൾ പുറത്തായിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ്‌ ബെംഗളൂരുവിൽനിന്ന് വന്ന ബസ് ഇവിടെയുള്ള കൈവരികൾ തകർത്ത് പുഴയിലേക്ക് വീണ സംഭവമുണ്ടായി.

വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് കൈവരിയോട് ചേർന്ന് മാറിനിൽക്കാൻ പേടിയാണിപ്പോൾ. കഴിഞ്ഞദിവസം നടന്ന ജില്ലാ വികസനസമതിയോഗത്തിൽ പാലത്തിന്റെ അപകടാവസ്ഥ വിഷയമായി. അടങ്കൽ സമർപ്പിച്ചിട്ടും ഭരണാനുമതിയായില്ല എന്നാണ് വിശദീകരണം.

1974-ലാണ് കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴി പുഴയ്ക്ക് പെരിങ്ങത്തൂരിൽ പാലം നിർമിച്ചത്. പിന്നീട് ഇത് സംസ്ഥാനപാത 38-ന്റെ ഭാഗമായി. കൈവരികൾ പുനർനിർമിക്കാനുള്ള നടപടികൾ ഇനിയും വൈകിക്കൂടാ എന്നാണ് നാട്ടുകാരുടെ പക്ഷം.

The slightest carelessness, to danger ;Authorities are not waking up despite the broken handrails of Peringathur bridge

Next TV

Top Stories










News Roundup