വടകര:(www.panoornews.in)വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ചാനിയംകടവ് വെള്ളൂക്കരയിലെ പ്ലസ്ടു വിദ്യാർത്ഥിയായ ചെറുവോട്ട് മീത്തൽ അദിഷ് കൃഷ്‌ണ (17) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായാണ് വിവരം.


മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുടുംബം വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിലോ വടകര പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.
9207603743, 9495337703, 9446581772
Complaint filed regarding missing Plus Two student in Vadakara
