തലശ്ശേരി:(www.panoornews.in)തലശ്ശേരി ധർമ്മടത്ത് മ മീത്തലെ പീടിക എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കാർത്തിക മാച്ച് വർക്ക്സ് കമ്പനിയിൽ അഗ്നിബാധ.സിറിൽ പി ദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് അഗ്നിബാധയുണ്ടായത്. തീപ്പെട്ടി കൊള്ളികൾ ഉണക്കാനായി കൂട്ടിയിട്ട നാല് ചേമ്പറിൽ ഒന്നിൽ തീ പിടിക്കുകയായിരുന്നു.
ഇതേ തുടർന്ന് കനത്ത പുക രൂപപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് തലശ്ശേരി ഫയർ സ്റ്റേഷൻ ഓഫീസർ രാജീവന്റെ നേതൃത്വത്തിൽ 2യൂണിറ്റ് തലശ്ശേരി ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും, ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം ഇരുപത്തി അഞ്ചായിരം രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെടുന്നു.
Fire breaks out at a matchbox factory in Dharmadam; Damage worth around a quarter of a lakh rupees
