ചൊക്ലി:(www.panoornews.in)ചൊക്ലി ആണ്ടിപീടികയില്‍ നിര്‍മ്മിക്കുന്ന ജനകീയ കളിസ്ഥലം നിര്‍മ്മാണത്തിന്റെ ഭാഗമായി അമരെന്തല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആണ്ടി പിടികയില്‍ അച്ചാര്‍ ചലഞ്ച് സംഘടിപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടെ അച്ചാര്‍ നിര്‍മ്മിച്ച് ഓര്‍ഡര്‍ സ്വീകരിച്ചും, അല്ലാതെയും ആണ് വിതരണം ചെയ്യുന്നത്.
പൊതുകളിസ്ഥലത്തിന്റെ പണം കണ്ടെത്താന്‍ ഇതിനു മുന്നേ ബിരിയാണി ചലഞ്ചും ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു


അച്ചാര്‍ ചാലഞ്ചിന്റെ ആദ്യ വില്‍പ്പന കണ്ണൂര്‍ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍ മാസ്റ്റര്‍
മുന്‍ ചൊക്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്റീങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജയേഷ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് ആശിഷ് എന്‍.കെ അദ്ധ്യക്ഷത വഹിച്ചു, മുന്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, വാര്‍ഡ് മെമ്പര്‍ എം സന്തോഷ്, റിട്ട. ആര്‍മി റോജസ്, പ്രേമി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു,
ചടങ്ങില്‍ ക്ലബ്ബ് സിക്രട്ടറി നമിത്ത് കെ സ്വാഗതവും, സാജേഷ് കെ.കെ നന്ദിയും രേഖപ്പെടുത്തി
Amarenthan Club holds pickle challenge at Chokli, a popular playground
