ചമ്പാട്:(www .panoornews.in)തലശ്ശേരി മണവാട്ടി ജംഗ്ഷൻ- കോപ്പാലം- ചമ്പാട് റോഡ് 13.6 മീറ്റർ വീതിയിൽ പുതുക്കിപ്പണിയാനുള്ള സർവ്വേ പ്രവർത്തനം ആരംഭിച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സ്പീക്കർ നിർദ്ദേശം നൽകി.
സ്പീക്കറുടെ അഭ്യർത്ഥന മാനിച്ച് സർവ്വേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിച്ചു. റോഡ് നിർമ്മാണ പ്രവൃത്തിക്ക് വേഗം കൂട്ടുക തന്നെയാണ് ലക്ഷ്യം. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ. എഫ്.ബി) 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്.


റോഡിൻ്റെ ഇരുഭാഗത്തും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുക. സ്പീക്കറോടൊപ്പം സ്ഥല സന്ദർശനത്തിലും, കൂടിയാലോചനയിലും കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, അസിസ്റ്റൻ്റ് എൻജിനീയർ അഭിലാഷ്, തലശ്ശേരി സ്പെഷ്യൽ തഹസിൽദാർ ശ്രീലേഖ, ഡെപ്യൂട്ടി തഹസിൽദാർ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കെ എന്നിവരും പങ്കെടുത്തു.
Thiruvangad - Champad road renovation will be expedited; 13.6 meters of road, cost 68.6 crores, Speaker visits places
