പാനൂർ കെ.കെ. വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992 SSLC ബാച്ച് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ മമത 92 അനുമോദനവും കേഷ് അവാർഡ് വിതരണവും നടത്തി.
പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ പാനൂർ നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു..എസ്. എസ്. എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ ആദരിച്ചു. സൂരജ് ധർമ്മാലയം അധ്യക്ഷനായി ധന്യ .എസ്. രാജേഷ്, റാഫി തലശ്ശേരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥിയായി.


ജിതേഷ് പാനൂർ, കെ.പി. യൂസഫ്, , പി.കെ ഷാഹുൽ ഹമീദ്,പി.കെ. സലിം ചമ്പാട്, റയീസ് അഹമ്മദ്, കെ. രമേശൻ മാസ്റ്റർ, കെ.കെ. ധനഞ്ജയൻ ഫിറോസ് എന്നിവർ പ്രസംഗിച്ചു.
മാധ്യമ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട സഹപാഠി മീഡിയ മലബാർ എക്സിക്യുട്ടിവ് എഡിറ്റർ
കെ.പി. ഷീജിത്തിനെ ചടങ്ങിൽ ആദരിച്ചു.
'Mamatadaram..!' for SSLC and Plus Two top achievers in Panur
