പന്ന്യന്നൂർ: (www.panoornews.in)എല്ലാവിധ മരുന്നുകൾക്കും 12% മുതൽ വിലക്കിഴിവോടെ പന്ന്യന്നൂർ പഞ്ചായത്തിലെ ആദ്യ നീതി മെഡിക്കൽ സ്റ്റോർ മീത്തലെ ചമ്പാടിനടുത്ത മാക്കുനിയിൽ പ്രവർത്തനമാരംഭിച്ചു. സഹകാരി കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോറിൻ്റെ അഞ്ചാമത് സംരംഭമായാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസി. കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. വാർഡംഗം സി. രൂപ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ജയരാജൻ, കെ. ശശിധരൻ, റഹീം ചമ്പാട്, സി.പി അനീഷ് എന്നിവർ സംസാരിച്ചു. സഹകാരി കൺസ്യൂമർ സ്റ്റോർ പ്രസി. ടി. ഹരിദാസ് സ്വാഗതവും, വൈസ് പ്രസി. ടി.ടി അഷ്ക്കർ നന്ദിയും പറഞ്ഞു. നാട്ടുകാരടക്കം നിരവധിയാളുകൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Pannyannur Panchayat's first Neethi Medical Store starts operations in Champad Makkuni; Discounts starting at 12% on medicines
