കർണാടകയിൽ രണ്ടിടത്ത് ബൈക്കപകടം ; എറണാകുളം, വയനാട് സ്വദേശികൾ മരിച്ചു

കർണാടകയിൽ രണ്ടിടത്ത് ബൈക്കപകടം ; എറണാകുളം, വയനാട് സ്വദേശികൾ മരിച്ചു
Jul 7, 2025 08:26 AM | By Rajina Sandeep

(www.panoornews.in)ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.

കോളേജിലേക്ക് വരവേ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു.

അതേസമയം കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കര്‍ണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു. വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.

Bike accidents in two places in Karnataka; Ernakulam and Wayanad natives die

Next TV

Related Stories
ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Jul 7, 2025 01:57 PM

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ

Jul 7, 2025 12:59 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ്...

Read More >>
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ

Jul 7, 2025 12:05 PM

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ...

Read More >>
പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക് 'മമതാദരം..!'

Jul 7, 2025 11:05 AM

പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക് 'മമതാദരം..!'

പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക്...

Read More >>
കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ  സിപിഎം ലോക്കൽ കമ്മിറ്റി അംഗം  എംഡിഎംഎയുമായി പിടിയിൽ

Jul 7, 2025 08:18 AM

കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ

കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി...

Read More >>
പന്ന്യന്നൂർ പഞ്ചായത്തിലെ ആദ്യ നീതി മെഡിക്കൽ സ്റ്റോർ ചമ്പാട് മാക്കുനിയിൽ പ്രവർത്തനമാരംഭിച്ചു ; മരുന്നുകൾക്ക് 12% മുതൽ കിഴിവ്

Jul 6, 2025 08:02 PM

പന്ന്യന്നൂർ പഞ്ചായത്തിലെ ആദ്യ നീതി മെഡിക്കൽ സ്റ്റോർ ചമ്പാട് മാക്കുനിയിൽ പ്രവർത്തനമാരംഭിച്ചു ; മരുന്നുകൾക്ക് 12% മുതൽ കിഴിവ്

പന്ന്യന്നൂർ പഞ്ചായത്തിലെ ആദ്യ നീതി മെഡിക്കൽ സ്റ്റോർ ചമ്പാട് മാക്കുനിയിൽ പ്രവർത്തനമാരംഭിച്ചു ; മരുന്നുകൾക്ക് 12% മുതൽ...

Read More >>
Top Stories

News Roundup

//Truevisionall