പാനൂർ: (www.panoornews.in)തദ്ദേശ സ്വയംഭരണത്തെ തകർക്കുന്ന സർക്കാർ നിലപാടിനെതിരെ എൽ.ജി.എം.എൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സഭ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു.
കെ സ്മാർട്ട് പ്രതിസന്ധി, പി.എം. എ. വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാത്ത ഓഫീസുകൾ , വാർഡ് വിഭജന പ്രക്രിയ അട്ടിമറി എന്നിങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകർക്കുന്ന എൽ ഡി എഫ് സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സഭ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു. എൽ.ജി.എം.എൽ ജില്ലാ ട്രഷറർ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ , മുൻ പ്രസിഡണ്ട് വി.കെ. തങ്കമണി, , ഷമീന കുഞ്ഞിപ്പറമ്പത്ത്, ഹാജറ യൂസഫ് , സൂലൈഖ സി.കെ, നാസർ പുത്തലത്ത്, എന്നിവർ സംസാരിച്ചു. അഷ്റഫ് കുളത്തിങ്കര, എ.പി. ഇസ്മായിൽ വയലോരം അബ്ദുല്ല, നിസാർ നാറോളിൽ , എം.ബി അലി, യൂസഫ് ടി, ഹാജറ മൂത്തോന, ജരീദ എ.സി, ഫൗസിയ സി.പി എന്നിവർ സംബന്ധിച്ചു. നല്ലൂർ ഇസ്മായിൽ മാസ്റ്റർ സ്വാഗതവും നസീമ ചാമാളി നന്ദിയും പറഞ്ഞു
Government is destroying local self-government; Protest assembly in Trippangottur
