പാനൂർ : (www.panoornews.in)ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ തലശ്ശേരിയിലും, പാനൂരിലും നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും നടന്നു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ആരോഗ്യ മേഖലയിലെ സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെയായിരുന്നു.


തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിൽ റോഡ് ഉപരോധിച്ചു. പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും, തള്ളും നടന്നു. ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പൊലിസ് മാറ്റിയത്.
തഫ്ലിം മാണിയാട്ട്, ഫൈസൽ പുനത്തിൽ, ജംഷീർ മഹമൂദ്, റഷീദ് തലായി ,ഷഹബാസ് കായ്യത്ത്, സഫ്വാൻ , റമീസ് നരസിംഹം തസ്ലിം ചേറ്റംകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. പാനൂരിൽ യൂത്ത് ലീഗ് പാനൂർ നഗരസഭാ മുനിസിപ്പൽ കമ്മിറ്റിയും റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
Health Minister Veena George's resignation; Youth League protests in Thalassery and Panur
