---
title: "കൊട്ടിയൂർ വൈശാഖ മഹോൽസവം ;  പാറാട്ട്  അന്നദാന - വിശ്രമകേന്ദ്രമൊരുക്കി ഐ.ആർ.പി.സിയും, ടെമ്പിൾ കോർഡിനേഷനും"
english_title: "Kottiyoor Vaisha Maholsavam; Parat Annadana - IRPC and Temple Coordination set up a rest center"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295925/kottiyoor-vaisha-maholsavam-parat-annadana-irpc-and-temple-coordination-set-up-a-rest-center"
published_at: "2025-06-13T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b8db635794_Untitled-2_copy.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോൽസവം ;  പാറാട്ട്  അന്നദാന - വിശ്രമകേന്ദ്രമൊരുക്കി ഐ.ആർ.പി.സിയും, ടെമ്പിൾ കോർഡിനേഷനും

> **Lead Summary:** പാനൂർ: ടെമ്പിൾ കോർഡിനേഷനും ഐ. ആർ. പി സിയും ചേർന്ന് പാറാട് അന്നദാന വിശ്രമ കേന്ദ്രം ഒരുക്കി.

## Article Content

പാനൂർ: ടെമ്പിൾ കോർഡിനേഷനും ഐ. ആർ. പി സിയും ചേർന്ന് പാറാട് അന്നദാന വിശ്രമ കേന്ദ്രം ഒരുക്കി.

കണ്ണൂർ ഐ.ആർ.പി.സി. രക്ഷാധികാരി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു

സംഘാടക സമിതി ചെയർമാൻ ഒ.കെ. വാസു മാസ്റ്റർ അധ്യക്ഷനായി കൺവീനർ കെ.പി രാജേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സി.പി. എം. പാനൂർ ഏരിയാ സിക്രട്ടറി കെ. ഇ കുഞ്ഞബ്ദുള്ള, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, പാനൂർ നഗര സഭാ കൗൺസിലർ കെ.കെ. സുധീർ കുമാർ, എൻ.പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു

പരമ്പരാഗതമായി കൊട്ടിയൂരിലേക്ക് നടന്നു പോകുന്ന ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം നൽകാനും ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. അതി രാവിലെ മുതൽ രാത്രി 7 മണി വരെ കേന്ദ്രം പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295925/kottiyoor-vaisha-maholsavam-parat-annadana-irpc-and-temple-coordination-set-up-a-rest-center)