---
title: "വടകരയിൽ പോലീസ് മേധാവിയെ കാണാൻ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിലാക്കി."
english_title: "A young man who consumed poison to meet the police chief in Vadakara was hospitalized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295921/a-young-man-who-consumed-poison-to-meet-the-police-chief-in-vadakara-was-hospitalized"
published_at: "2025-06-13T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b8777541cf_684afea3e17b6_suicideattempt.jpg"
keywords: []
---

# വടകരയിൽ പോലീസ് മേധാവിയെ കാണാൻ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിലാക്കി.

> **Lead Summary:** വടകര:പുതുപ്പണത്തെ കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

## Article Content

വടകര:പുതുപ്പണത്തെ കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്നലെ വൈകുന്നേരം നാലുമണിയോടു കൂടിയാണ് സംഭവം. എടച്ചേരി സ്വദേശി കടവത്ത് പീടികയിൽ സഫീറാണ് വിഷം കഴിച്ചത് . എസ് പി യെ കാണണമെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും പൊലീസുകാരോട് പറയുകയായിരുന്നു. ഉടൻ തന്നെ ഇയാളെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295921/a-young-man-who-consumed-poison-to-meet-the-police-chief-in-vadakara-was-hospitalized)