കണ്ണൂർ : (www.panoornews.in)കനത്ത മഴയിൽ കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമനാണ് ചൂരലിലെ ചെങ്കൽപണയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Heavy rains; One dead, one injured in landslide in Kannur
