---
title: "നാദാപുരം  വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ്  മരിച്ച നിലയിൽ"
english_title: "A young man was found dead on the verandah of his house in Nadapuram Valayam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291783/a-young-man-was-found-dead-on-the-verandah-of-his-house-in-nadapuram-valayam"
published_at: "2025-05-23T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68304e450685f_6830447eef155_VALAYAMDEATH.jpg"
keywords: []
---

# നാദാപുരം  വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ്  മരിച്ച നിലയിൽ

> **Lead Summary:** നാദാപുരം: നാദാപുരത്തിനടുത്ത് വളയത്ത് വീട്ടു വരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ് താഴെ വീണ് മരിച്ച നിലയിൽ. വളയം ഒന്നാം വാർഡിലെ ചെട്ട്യാം വീട്ടിൽ നിധീഷ് ആണ് മരിച്ചത്. ഇന്ന് പകൽ പന്ത്രണ്ട് മണിയോടെയാണ് സംഭവം. അബോധാവസ്ഥയിൽ വരാന്തയിൽ കിടക്കുന്നതായി കണ്ട നിധീഷിനെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

## Article Content

നാദാപുരം: നാദാപുരത്തിനടുത്ത് വളയത്ത് വീട്ടു വരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ് താഴെ വീണ് മരിച്ച നിലയിൽ. വളയം ഒന്നാം വാർഡിലെ ചെട്ട്യാം വീട്ടിൽ നിധീഷ് ആണ് മരിച്ചത്. ഇന്ന് പകൽ പന്ത്രണ്ട് മണിയോടെയാണ് സംഭവം. അബോധാവസ്ഥയിൽ വരാന്തയിൽ കിടക്കുന്നതായി കണ്ട നിധീഷിനെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ജൻമനാ സംസാര കേൾവിശേഷിയും ഇല്ലാതയാളാണ് നിധിൻ . അല്പ സമയത്തിനകം വളയം പൊലീസ് ഇൻക്വൻ്റ് നടത്തുന്ന മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോകും. പരേതനായ കുമാരൻ്റെയും ചെട്യാം വീട്ടിൽ സതിയുടെയും മകനാണ്. സഹോദരങ്ങൾ: അഭിനന്ദ് ( അധ്യാപകൻ കാസർക്കോട്), അരുണിമ ( വള്ളിക്കാട് ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291783/a-young-man-was-found-dead-on-the-verandah-of-his-house-in-nadapuram-valayam)