പിണറായി: (www.panoornews.in)പിണറായിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞു. ഫോറസ്റ്റ് വാച്ചറായ ബിജിലേഷ് കോടിയേരിയാണ് മുട്ടകൾ സംരക്ഷിച്ച് വിരിയിച്ചത്. 10 മൂർഖൻ കുഞ്ഞുങ്ങളെയും കാട്ടിൽ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.



ഇക്കഴിഞ്ഞ മാർച്ച് 14നാണ് പിണറായി പൊട്ടൻപാറയിൽ നിന്നും ഫോറസ്റ്റ് റസ്ക്യു വാച്ചറും, പാമ്പുപിടുത്തക്കാരനുമായ ബിജിലേഷ് കോടിയേരിക്ക് പാമ്പിനെയും മുട്ടകളെയും കണ്ടെന്ന വിവരമെത്തുന്നത്. സ്ഥലത്തെത്തിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്. മൂർഖനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു. കണ്ണവം ഫോറസ്റ്റ് ഓഫീസർ സുധീർ നാരോത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജിൽ എന്നിവരുടെ നിർദ്ദേശപ്രകാരം മുട്ടകൾ സംരക്ഷിച്ച് വിരിയിക്കുകയായിരുന്നു. രണ്ട് മാസത്തോളമെടുത്താണ് മുട്ടകൾ വിരിഞ്ഞതെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു.15 മുട്ടകൾ ലഭിച്ചതിൽ 10 എണ്ണം വിരിഞ്ഞു. ഇവയെ വെള്ളിയാഴ്ച കൊടും കാട്ടിൽ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
Cobra eggs found in Pinarayi hatch in Kodiyeri; 10 baby cobras are all healthy
