കോഴിക്കോട് തിയറ്റർ കെട്ടിടത്തിൻ്റെ പാരപ്പെറ്റിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോഴിക്കോട് തിയറ്റർ  കെട്ടിടത്തിൻ്റെ പാരപ്പെറ്റിൽ  കിടന്നുറങ്ങിയ യുവാവ്  താഴെ വീണു മരിച്ചു
May 16, 2025 10:29 AM | By Rajina Sandeep

കോഴിക്കോട് :(www.panoornews.in)തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം പി.സി തിയറ്ററിന്‍റെ പാരപ്പെറ്റിൽ നിന്നും താഴെ വീണാണ് മരിച്ചത്. മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച കോമളന്‍റെ ഭാര്യ നിമിഷ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായി ബാൽക്കെണിപോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

A young man fell to his death while sleeping on the parapet of a theater building in Kozhikode.

Next TV

Related Stories
പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷം നടത്തി

May 16, 2025 04:49 PM

പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷം നടത്തി

പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷം...

Read More >>
യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസിൽ  ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ ; സന്തോഷമെന്ന് ശ്യാമിലി ജസ്റ്റിൻ

May 16, 2025 02:50 PM

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസിൽ ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ ; സന്തോഷമെന്ന് ശ്യാമിലി ജസ്റ്റിൻ

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസിൽ ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ ; സന്തോഷമെന്ന് ശ്യാമിലി ജസ്റ്റിൻ...

Read More >>
കഞ്ചാവും ബ്രൗൺ ഷുഗറുമായി  പശ്ചിമ ബംഗാൾ സ്വദേശി  കുറ്റ്യാടി പോലീസിൻ്റെ പിടിയിൽ

May 16, 2025 02:00 PM

കഞ്ചാവും ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി കുറ്റ്യാടി പോലീസിൻ്റെ പിടിയിൽ

കഞ്ചാവും ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി കുറ്റ്യാടി പോലീസിൻ്റെ പിടിയിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 01:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത ; തലയ്ക്ക് ക്ഷതം

May 16, 2025 12:07 PM

പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത ; തലയ്ക്ക് ക്ഷതം

പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത ; തലയ്ക്ക് ക്ഷതം...

Read More >>
പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം ; നഗരസഭാ  ചെയർമാൻ കെ.പി ഹാഷിം, ഒ.ടി നവാസ്  ഉൾപ്പടെ 35 പേർക്കെതിരെ കേസ്

May 16, 2025 11:39 AM

പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം ; നഗരസഭാ ചെയർമാൻ കെ.പി ഹാഷിം, ഒ.ടി നവാസ് ഉൾപ്പടെ 35 പേർക്കെതിരെ കേസ്

പാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധം നഗരസഭാ ചെയർമാൻ കെ.പി ഹാഷിം, ഒ.ടി നവാസ് ഉൾപ്പടെ 35 പേർക്കെതിരെ...

Read More >>
Top Stories

News Roundup