കൂത്തുപറമ്പ്: (www.panoornews.in)കൂത്തുപറമ്പ് പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷം കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.



കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷത വഹിച്ചു. ചലച്ചിത്ര - നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് സി. രാജീവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. പ്രദീപ് കുമാർ, വാർഡ് മെംബർ അനുരാഗ് പാലേരി, നഗരസഭാ കൗൺസിലർമാരായ ടി.ഗിരിജ, പി.ശ്രീലത, എ.ബിജുമോൻ, ലൈബ്രറി പ്രസിഡൻ്റ് ഇ.കെ ഹരീന്ദ്രൻ, രാജൻ പുതുശ്ശേരി, ഗണേഷ് വേലാണ്ടി, എൻ. ധനഞ്ജയൻ, കൺവീനർ കെ. സുരേന്ദ്രൻ, സി. പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
Mahatma Gandhi Memorial Library and Library, Pookode celebrated its Diamond Jubilee
