---
title: "കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്നു; ജീവനക്കാരനെതിരെ കേസ്"
english_title: "Gold worth Rs 60 lakhs stolen from a locker in a cooperative bank in Kannur; Case filed against employee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288011/gold-worth-rs-60-lakhs-stolen-from-a-locker-in-a-cooperative-bank-in-kannur-case-filed-against-employee"
published_at: "2025-05-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681853f0e9fbb_68181f95da6a3_kannur.jpg"
keywords: []
---

# കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്നു; ജീവനക്കാരനെതിരെ കേസ്

> **Lead Summary:** കണ്ണൂർ: ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് സുധീർ കവർന്നത്.

## Article Content

കണ്ണൂർ: ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് സുധീർ കവർന്നത്.

സ്ട്രോങ് റൂമിലെ ലോക്കർ തുറന്ന് 60 പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറിൽ വെച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധീർ തോമസ് നിലവിൽ ഒളിവിലാണ്.

സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുധീർ തോമസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288011/gold-worth-rs-60-lakhs-stolen-from-a-locker-in-a-cooperative-bank-in-kannur-case-filed-against-employee)