പാനൂർ:(www.panoornews.in) പിണറായി സർക്കാരിൻ്റ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തി. പാനൂർ പി.ആർ.മെമ്മോറിയൽ ഹൈസ്ക്കൂളിൽ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ



അധ്യക്ഷത വഹിച്ചു.
മൊകേരി പഞ്ചായത്ത് പ്രസിഡൻറ് പി.വത്സൻ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ്
കെ.ലത, പാനൂർ നഗരസഭാ പ്രതിപക്ഷ നേതാവ് എം.ടി.കെ.ബാബു എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഷൈറീന സ്വാഗതം പറഞ്ഞു.
തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസർ ടി.അഷ്ഹൂർ, പാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.ഷൈജു എന്നിവർ ക്ലാസ്സെടുത്തു.
Cabinet anniversary; Entrepreneurial seminar for Koothuparamba constituency organized in Panur
