ചമ്പാട്:(www.panoornews.in) തലശേരി - ചമ്പാട് റൂട്ടിൽ മൂഴിക്കരയിൽ റോഡിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ഇരുചക്രവാഹന യാത്രക്കാർക്കും, ഓട്ടോ യാത്രക്കാർക്കുമാണ് കുഴി ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. ഏറ്റവും തിരക്കേറിയ റോഡായതുകൊണ്ടുതന്നെ ഒരു അപകടത്തിന് കാത്തു നിൽക്കാതെ എത്രയും വേഗം കുഴി നികത്തണമെന്നാണ് യാത്രക്കാരുടെയും, സമീപത്തെ വ്യാപാരികളുടെയും ആവശ്യം.



മൂന്ന് ദിവസം മുമ്പാണ് മൂഴിക്കരയിൽ റോഡരികിൽ കുഴി രൂപപ്പെട്ടത്. ടാറിംഗ് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. അപകടവിവരമറിയിക്കാൻ ഒരു കൊടി കുത്തിവച്ചിട്ടുണ്ട്.
എന്നാൽ അടുത്തെത്തിയാൽ മാത്രമെ അപകട മുന്നറിയിപ്പും, കുഴിയുള്ള കാര്യവും അറിയാനാകൂ. പിഡബ്ല്യുഡി അധികാരികളെ വിവരമറിയിച്ചെങ്കിലും ആരും എത്തിയിട്ടില്ല. പെട്രോൾ പമ്പുകളിലേക്കടക്കം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണിത്.
ഒരപകടത്തിന് കാത്തുനിൽക്കാതെ അധികാരികൾ അടിയനടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഇതിന് സമീപത്തായി ജലനിധി കുടിവെള്ള വിതരണ പൈപ്പിടാൻ റോഡിന് കുറുകെ കുഴിയെടുത്തത് യഥാവിധി മൂടാത്തതും വാഹന യാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Pothole on the road at Moozhikkara on the Thalassery-Champad route; Two-wheeler and auto drivers beware
