(www.panoornews.in)മാനന്തവാടി കാട്ടിക്കുളത്ത് തേനീച്ചകളുടെ കൂട്ടത്തോടെ യുള്ള കുത്തേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63) ആണ് മരിച്ചത്.



രാവിലെയാണ് സംഭവം. മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് ആക്രമിച്ച് തള്ളിയിടുക യായിരുന്നു. ജോലിക്കിടെ കൂട് വെള്ളുവിൻറെ തലയിലേക്ക് വീണതോടെ തേനീച്ചകൾ കൂട്ടമായി കുത്തി.
ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.
Hawk knocks down beehive; worker dies tragically
