


കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. കണ്ണൂർ എളയാവൂരിലാണ് സംഭവം.
മാവിലായി സ്വദേശി സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി മാറി താമസിക്കുകയായിരുന്നു.
പ്രിയയുടെ വീട്ടിലെത്തിയാണ് സുനിൽ കുമാർ ആക്രമണം നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പ്രിയയെ തള്ളി താഴെയിട്ട ശേഷമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്.
തുടർന്ന് ലൈറ്റ് എടുത്ത് തീ കത്തിക്കാൻ ശ്രമിക്കുമ്പോഴേക്കും പ്രിയ ലൈറ്റ് തട്ടിമാറ്റി ഓടുകയും തൊട്ടടുത്ത വീട്ടിൽ കയറി രക്ഷപെടുകയുമായിരുന്നു
Attempt to kill wife by pouring petrol on her and setting her on fire in Kannur; Husband arrested
