(www.panoornews.in)ബസ്സിലെ യാത്രക്കിടെ17 കാരൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മണ്ണാർക്കാട് അമ്പാഴക്കോട് സ്വദേശി സിയാദാണ് മരിച്ചത്.



മണ്ണാർക്കാട് കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മൂത്ത മകനാണ് ദർസ് വിദ്യാർത്ഥിയായ സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് കുഴഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
17-year-old dies after collapsing while travelling in KSRTC bus
