തലശേരി :(www.panoornews.in)മാതാപിതാക്ക ളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയെന്ന കേസിൻ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 50,000 രൂപ പിഴയടക്കാനും തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ടിറ്റി ജോർജ് വിധിച്ചു. തിമിരി ചെക്കിച്ചേരിയിലെ കളംമ്പും കൊട്ട് വീട്ടിൽ രാജൻ - ശാന്ത ദമ്പതികളുടെ മകൻ ലോറി ഡ്രൈവറായിരുന്ന ശരത് കുമാർ ( 28 ) ആണ് കുത്തേറ്റ് മരിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗ വ.പ്ലീഡർ അഡ്വ. വി.എ സ്.ജയശ്രീ ഹാജരായി.. ശരത്തിൻ്റെ അയൽവാസിയായ പുത്തൻ



പുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസ് ആണ് (63) കേസിലെ പ്രതി.
2015 ജനുവരി ഒന്നിന് രാത്രി പത്ത് മണിയോടെയാ ണ് സംഭവം. പ്രതിയുടെ കിണറിൽ നിന്നുമാണ് ശരത് കുമാറിൻ്റെ കുടുംബം വീട്ടാ വശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത്. സംഭവത്തിൻ്റെ തലേ ദിവസം വെള്ളമെടു ക്കുന്നത് പ്രതി ഇല്ലാതാക്കി. ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലയിൽ കലാശിച്ചത്. ആന്തൂർ വീട്ടിൽ ദാമോദരൻ്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ജഡം പോസ്റ്റ്മോർട്ടം നടത്തിയ ഫോ
റൻസിക് ഡോ.എസ്.ഗോപാലകൃഷ്ണപിള്ള. പോലീസ് ഓഫീസർമാരായ എ.വി. ജോൺ, കെ.എ. ബോസ്, കെ. വിനോദ് കുമാർ, കെ.ആർ. മനോഹരൻ, പഞ്ചായത്ത് സിക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ തോമസ് ചാക്കോ, കെ.എസ്.ഇ.ബി.എഞ്ചിനീയർ നജിമുദ്ദീൻ, ഫോട്ടോഗ്രാഫർ രാഘവേന്ദ്രൻ. ഫിംഗർ പ്രിൻ്റ് വിദഗ്‌ധ പി.സിന്ധു, രാജൻ, ജയൻ. ഷീബ, തുടങ്ങിയവരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി സൗജന്യ നിയമ സഹായം വഴി അഡ്വ. ടി.പി.സജീവനും ഹാജരായി.
Thalassery court sentences accused to life imprisonment for stabbing son to death in front of parents; fines him Rs 50,000
