---
title: " മട്ടന്നൂരിൽ  സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A student who went to bathe in a pond with friends in Mattannur met a tragic end."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282329/a-student-who-went-to-bathe-in-a-pond-with-friends-in-mattannur-met-a-tragic-end"
published_at: "2025-04-09T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f623b8a3e3c_67f61b07635b2_867r8.jpg"
keywords: []
---

#  മട്ടന്നൂരിൽ  സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മട്ടന്നൂർ : മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്.

## Article Content

മട്ടന്നൂർ : മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്.

12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം.

സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282329/a-student-who-went-to-bathe-in-a-pond-with-friends-in-mattannur-met-a-tragic-end)