(www.panoornews.in)വെഞ്ഞാറമൂട് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുൻ ആണ് മരിച്ചത്.



വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പറയുന്നു. കളിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കളിക്കു ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു.
തുടർന്ന് കുടുംബം പൊലീസിൽ പരാതി. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
ഇതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്.
Missing two days ago; 16-year-old's body found in well near home
