പന്ന്യന്നൂർ:(www.panoornews.in) സ്കൂളുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രവർത്തനം ഊർജിതമാക്കണമെന്ന് കെ.പി മോഹനൻ എം എൽ എ. പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂൾ സംഘടിപ്പിച്ച വാർഷികാഘോഷവും, യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



വിദ്യാലയങ്ങളിൽ അടിയന്തിരമായി ജാഗ്രതാ സമിതികൾ രൂപീകരിക്കണം. വാർഡുകളിലും, പഞ്ചായത്തുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ചാൽ രണ്ടു വർഷത്തിനകം ലഹരി മാഫിയയെ തുരത്താമെന്നും, ലഹരി മാഫിയക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനാകാത്ത അവസ്ഥയാണെന്നും എം എൽ എ പറഞ്ഞു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി കെ. അജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ, പി ടി എ പ്രസിഡണ്ട് കെ.കെ സതീഷ്, വി.എം ബാബു, എൻ.കുഞ്ഞിമൂസ, ടി.ജയരാജൻ, വി.പി രാജീവൻ എന്നിവർ സംസാരിച്ചു. പി.പി സജിനി സ്വാഗതവും, ലേഖ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപികമാരായ പി. ബീന, എ.കെ ഉഷ എന്നിവരെയും, മികവ് പുലർത്തിയ വിദ്യാർത്ഥികളെയും എം എൽ എ ഉപഹാരം നൽകി ആദരിച്ചു.
K.P. Mohanan MLA calls for vigilance committees in schools; Pannyannur Arayakul UP celebrates anniversary.
