---
title: "പാനൂർ മേഖലയെ വിറപ്പിച്ച് വീണ്ടും കാട്ടുപന്നി ; മേക്കുന്നിൽ ഓടിക്കൊണ്ടിരുന്ന കാർ തകർത്തു"
english_title: "Wild boars terrorize Panur region again; destroy car running in Mekunnu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281933/wild-boars-terrorize-panur-region-again-destroy-car-running-in-mekunnu"
published_at: "2025-04-07T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3c09830249_Untitled-2_copy.jpg"
keywords: []
---

# പാനൂർ മേഖലയെ വിറപ്പിച്ച് വീണ്ടും കാട്ടുപന്നി ; മേക്കുന്നിൽ ഓടിക്കൊണ്ടിരുന്ന കാർ തകർത്തു

> **Lead Summary:** പാനൂർ: പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് ഒലിപ്പില്‍ സ്വദേശി മന്നിക്കുന്നത് ഖാലിദ് മമ്മുവിന്റെ കാറിന് കേടുപാടുകള്‍ പറ്റി.

## Article Content

പാനൂർ: പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് ഒലിപ്പില്‍ സ്വദേശി മന്നിക്കുന്നത് ഖാലിദ് മമ്മുവിന്റെ കാറിന് കേടുപാടുകള്‍ പറ്റി.

മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നിയിടിച്ചത്. വൻ അപകടമാണ് വഴിമാറിയത്.

ഇന്ന്  വൈകീട്ട് നാലു മണിയോടെ മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖാലിദ് മമ്മു. മത്തി പറമ്പ് സേട്ടുമുക്കിൽ വച്ച് റോഡിന് കുറുകെ ഓടിവന്ന കാട്ടുപന്നി കാറിലിടിക്കുകയായിരുന്നു.

ഇയാൾ സഞ്ചരിച്ചകെ എല്‍ 58 യു 8081 ഇയോണ്‍ കാറിൻ്റെ ബോണറ്റ്, ബമ്പർ എന്നിവ പൂർണമായും തകർന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും, അപകടത്തിൻ്റെ ആഘാതം മാറിയിട്ടില്ലെന്നും ഖാലിദ് മമ്മു പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത ഓവിലേക്ക് വീണ കാട്ടുപന്നി ചാവുകയും ചെയ്തു.

മേഖലയിൽ കാട്ടുപന്നി ശല്യം ഏറുകയാണെന്നും, രാവിലെയും, രാത്രിയും പുറത്തിറങ്ങാൻ ഭയക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. കാറിന് പകരം ഇരുചക്രവാഹനമായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും നാട്ടുകാർ ചോദിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281933/wild-boars-terrorize-panur-region-again-destroy-car-running-in-mekunnu)