കണ്ണൂർ :(www.panoornews.in)യുട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓർഡർ ചെയ്തയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർ കാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പി ക്കുകയായിരുന്നു.



തുടർന്ന് പണം ഗൂഗിൾ പേ വഴി യും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹ നത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്സാപ്പ് വഴി ലഭിച്ചു. ഏറെ നാൾ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയാ യെന്ന് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Advertisement claiming to be selling cows on offer; Kannur native loses Rs 1 lakh, new scam
