തളിപ്പറമ്പ്:(www.panoornews.in) 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും ശിക്ഷ.മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി(52)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.



2021 ഫിബ്രവരി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.3 വകുപ്പുകളിലായിട്ടാണ് 10 വര്‍ഷം ശിക്ഷ ലഭിച്ചത്.
അന്നത്തെ പഴയങ്ങാടി എസ്.ഐ ഇ.ജയചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
Middle-aged man sentenced to rigorous imprisonment and fine for unnatural torture of 13-year-old
