---
title: "'ജന രാഷ്ട്രീയ' വിജയം ; പാനൂർ മേഖലയിലെ ക്രഷർ സമരം ഒത്തുതീർന്നു"
english_title: "'Jana Rastriya' victory; Crusher strike in Panur region resolved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279368/jana-rastriya-victory-crusher-strike-in-panur-region-resolved"
published_at: "2025-03-27T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e51b05815a8_Untitled-7_copy.jpg"
keywords: []
---

# 'ജന രാഷ്ട്രീയ' വിജയം ; പാനൂർ മേഖലയിലെ ക്രഷർ സമരം ഒത്തുതീർന്നു

> **Lead Summary:** പാനൂർ പൊതുജനത്തോടൊപ്പം , രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ചാൽ ആർക്കും തടുക്കാനാവില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായി. പാനൂരിലെ ക്രഷർ സമരം ഒത്തുതീർന്നു. കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലതയുടെ അദ്ധ്യക്ഷതയിൽ ക്രഷർ ഉടമകളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് വില വർദ്ധനവ് സംബന്ധിച്ച് ഒത്തു തീർപ്പിലെത്തിയത്.

## Article Content

പാനൂർ പൊതുജനത്തോടൊപ്പം , രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ചാൽ ആർക്കും തടുക്കാനാവില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമായി. പാനൂരിലെ ക്രഷർ സമരം ഒത്തുതീർന്നു. കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലതയുടെ അദ്ധ്യക്ഷതയിൽ ക്രഷർ ഉടമകളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് വില വർദ്ധനവ് സംബന്ധിച്ച് ഒത്തു തീർപ്പിലെത്തിയത്.

2023ലെ വിലയിൽ നിന്ന് എല്ലാ ക്രഷർ ഉല്പന്നങ്ങൾക്കും 5 രൂപ വർദ്ധിപ്പിക്കാനാണ് ധാരണയായത്. നേരത്തെ ഇത് തോന്നും പടിയായതോടെയാണ് സംയുക്ത സമരസമിതി സമരവുമായി രംഗത്തെത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ നൽകിയതോടെ ക്രഷറുകളിൽ നിന്നും ലോറികൾ പുറത്തേക്ക് പോകുന്നത് നിലച്ചു. ഇതോടെയാണ് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തധ്യക്ഷയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.

കൂത്തുപറമ്പ് ഏ.സി.പി കൃഷ്ണൻ, കൊളവല്ലൂർ പോലീസ് ഇൻസ്പക്ടർ സന്തോഷ് കളത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാർ, സെക്രട്ടറി വി.വി. പ്രസാദ് ക്രഷർ ഉടമകളെ പ്രതിനിധീകരിച്ച് സി.ജി. തങ്കച്ചൻ ,രാജീവൻ സിയാര , വിചിത്രൻ, ടി നാസർ .സുനി, ജയചന്ദ്രൻ എന്നിവരും രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.ഇ. കുഞ്ഞബ്ദുള്ള, പി. സത്യപ്രകാശ്, രവീന്ദ്രൻകുന്നോത്ത്, സി.പുരുഷു മാസ്റ്റർ, വി.പി. സുരേന്ദ്രൻ, ടി.പി. അബൂബക്കർ. കെ. മുകുന്ദൻ, കെ.ടി.രാഗേഷ്, കെ.പി. പ്രഭാകരൻ, സി.കെ. കുഞ്ഞിക്കണ്ണൻ, വി.പി. പ്രകാശൻ, കെ അശോകൻ, എം.പി.മുകുന്ദൻ, മൊയ്തു പത്തായത്തിൽ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279368/jana-rastriya-victory-crusher-strike-in-panur-region-resolved)