---
title: "കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ; പന്ന്യന്നൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി."
english_title: "Protest against the central government policy; Employment Guaranteed Workers of Pannyannur Panchayat held a march and dharna to the Chambad Post Office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279335/protest-against-the-central-government-policy-employment-guaranteed-workers-of-pannyannur-panchayat-held-a-march-and-dharna-to-the-chambad-post-office"
published_at: "2025-03-27T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e502103b13f_Untitled-3_copy.jpg"
keywords: []
---

# കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ; പന്ന്യന്നൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

> **Lead Summary:** പന്ന്യന്നൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

പന്ന്യന്നൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കൂലി കുടിശിക ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച ലേബർ ബജറ്റ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായാണ് മാർച്ചും ധർണയും നടത്തിയത്.കർഷക തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡണ്ട് കെ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എൻ അർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് പ്രസിഡണ്ട് ജനനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി സരള, ഏരിയാ കമ്മിറ്റിയംഗം നസീർ ഇടവലത്ത് എന്നിവർ സംസാരിച്ചു. മീത്തലെ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279335/protest-against-the-central-government-policy-employment-guaranteed-workers-of-pannyannur-panchayat-held-a-march-and-dharna-to-the-chambad-post-office)