കണ്ണൂർ :(www.panoornews.in)കണ്ണൂർ താഴെ ചൊവ്വയിൽ നിയന്ത്രണം വിട്ട പാർസൽ ലോറി മറ്റു വാഹനങ്ങളിൽ ഇടിച്ച് കടയും വെയിറ്റിംഗ് ഷെൽട്ടറും തകർന്നു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ കർണാടക സ്വദേശി ജയകൃഷ്ണനെ (30) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴെ ചൊവ്വ തെഴുക്കിലെ പീടികക്ക് സമീപമാണ് അപകടം ഉണ്ടായത്. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന അമിത വേഗതയിൽ വന്ന പാർസൽ ലോറി കണ്ണൂർ ഭാഗത്തേക്ക് വരിക യായിരുന്ന കെ എൽ 42 പി 6016 ടാങ്കർ ലോറിയിലും തുടർന്ന് ടി എൻ 47 ബിഎക്സ് 3283 നമ്പർ സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ ബസ് ഷെൽട്ടറിലേ ക്കും, കടയിലേക്കും പാഞ്ഞു കയറുകയായിരുന്നു. ഷെൽട്ടർ പൂർണമായും തകർന്നു. കടയുടെ മുൻഭാഗം തകർന്ന നിലയിലാണ്. പുലർച്ചെയു ണ്ടായ ചാറൽ മഴയത്താണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കുകയായിരുന്നു. മഴയായത് കാരണം അപകടസ്ഥലത്ത് യാത്രക്കാരുമു ണ്ടായിരുന്നില്ല. അതികാലത്ത് യാത്രാസൗകര്യം കാത്ത് ചിലരെങ്കിലും സാധാരണ നിലയിൽ ബസ് ഷെൽട്ടറിന് സമീപത്ത് കാറുണ്ടായിരുന്നു.
അമ്പൻ ഗോവിന്ദൻ, അമ്പൻ ബാലൻ എന്നിവരുടെ സ്‌മാരകമായി സിപിഎം നിർമ്മിച്ച ബസ് ഷെൽട്ടറാണ് തകർന്നത്.
A parcel lorry lost control in Kannur's Thazhachovva and crashed into other vehicles, destroying a shop and a bus shelter; the driver was injured, but a major accident was averted.