Dec 28, 2024 10:36 AM

കുന്നോത്തുപറമ്പ്: (www.panoornews.in) താഴേകുന്നോത്തു പറമ്പിൽ ഒമ്പതാം തരം വിദ്യാർത്ഥിനി പൂവത്താൻ്റെ വിട വിസ്മയയെ (14)കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് കേസെടുത്തു.

പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയാണ്. രാജേഷ് - നിഷ ദമ്പതികളുടെ മകളാണ്. സഹോദരൻ : ഗോകുൽ. അച്ഛനും അമ്മയും ജോലിക്കുപോയതിനാൽ വീട്ടിൽ വിസ്മയ തനിച്ചായിരുന്നു.

ജോലി കഴിഞ്ഞ് ഉച്ചക്ക് രണ്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കാണാതായ വിവരം വീട്ടുകാരും നാട്ടുകാരും അറിയുന്നത്.

തിരച്ചിലിനൊടുവിൽ താമസ സ്ഥലത്തെ വീട്ടു കിണറ്റിൽ വൈകുന്നേരത്തോടെ കണ്ടെത്തുകയായിരുന്നു. പാനൂർ അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കണ്ണൂർ ഗവ.മെഡി.കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും

A case of unnatural death has been registered in the case of a ninth-grade girl found dead in a well in Kunnothuparambu; the funeral will be held in the house this afternoon

Next TV

Top Stories










News Roundup