കോഴിക്കോട് :(www.panoornews.in)കുട്ടിയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) വിനെയാണ് കോഴിക്കോട് സിറ്റി പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി.
ഈ സമയം രാജാജി റോഡിലെ വാഹനങ്ങളുടെ കുരുക്ക് ഒഴിവാക്കുന്നതിനിടെ നാട്ടുകാരുടെ ശബ്‌ദം കേട്ടെത്തിയ കൺട്രോൾ റൂമിലെ എസ്‌ഐ മനോജ്, എഎസ്ഐ മുനീർ, സിപിഒ ധനേഷ് എന്നിവർ ചേർന്നാണ് യുവതിയെ പിടികൂടിയത്.
സമാനമായ കേസിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാത്തതിനാൽ പ്രതിക്ക് അറസ്റ്റ് വാറൻ്റെ ഉണ്ടെന്നും പോലീസ് പറഞ്ഞു.
മാലപൊട്ടിക്കുന്ന ഇത്തരം നാടോടി സംഘങ്ങൾ വ്യാപകമാകുന്നുണ്ടെന്നും മൂന്നോ നാലോ ആളുകൾ ചേർന്ന് സംഘങ്ങളായാണ് ഇവർ സഞ്ചരിക്കാറുള്ളതെന്നും പോലിസ് വ്യക്തമാക്കി. പ്രതിയുടെ സംഘത്തിൽപ്പെട്ടവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
Police chase and arrest Tamil Nadu native after trying to escape after breaking Kozhikode child's necklace