കഴിഞ്ഞ ദിവസം അന്തരിച്ച പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
ചമ്പാട്:(www.panoornews.in) വൈകീട്ട് 4.50ഓടെയാണ് മുഖ്യമന്ത്രി താഴെ ചമ്പാട്ടെ സി.കെ അശോകൻ്റെ വസതിയിലെത്തിയത്. 10 മിനിട്ടോളം വീട്ടിൽ ചിലവഴിച്ച മുഖ്യമന്ത്രി സി.കെ അശോകൻ്റെ ഭാര്യ ബേബി ഗിരിജ, മക്കളായ കിഷൻ, കിരൺ എന്നിവരെ ആശ്വസിപ്പിച്ചു.
സ്പീക്കർ അഡ്വ എ എൻ ഷംസീർ, സ്പോർട്സ് കൗൺസിൽ പ്രസി.കെ.കെ പവിത്രൻ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ എന്നിവരുൾപ്പടെ നേതാക്കളും പങ്കെടുത്തു.ഇക്കഴിഞ്ഞ 17 നാണ് സി.കെ അശോകൻ അന്തരിച്ചത്. മുഖ്യമന്ത്രിയെത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാരും എത്തിയിരുന്നു.
Chief Minister Pinarayi Vijayan visited the house of Pannyannur Panchayat President CK Ashokan, who passed away the other day.