മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ മരിച്ച ഒളവിലം സ്വദേശി ഗോകുൽരാജിന് കണ്ണീരിൽ കുതിർന്ന വിട ; അന്തിമോപചാരമർപ്പിച്ച് കെ.പി മോഹനൻ എം എൽ എ അടക്കമുള്ള പ്രമുഖർ

മാഹി ബൈപ്പാസിൽ  വാഹനാപകടത്തിൽ മരിച്ച ഒളവിലം സ്വദേശി  ഗോകുൽരാജിന് കണ്ണീരിൽ കുതിർന്ന വിട ; അന്തിമോപചാരമർപ്പിച്ച് കെ.പി മോഹനൻ എം എൽ എ അടക്കമുള്ള പ്രമുഖർ
Dec 23, 2024 09:39 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ മരിച്ച ഒളവിലം സ്വദേശി ഗോകുൽരാജിന് കണ്ണീരിൽ കുതിർന്ന വിട 

ചമ്പാട് അരയാക്കൂലിലെ വീട്ടിലും, ഒളവിലത്തും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. ബൈപ്പാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.

മാഹി ബൈപാസ് പാതയിൽ ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മരിച്ച ഗോകുൽ രാജിന് കണ്ണീരിൽ കുതിർന്ന വിട. മൃതദേഹം അരയാക്കൂൽ ഋഷിക്കരയിലെ വീട്ടിലും, ഒളവിലത്തും പൊതുദർശനത്തിന് വെച്ചു.

നിരവധിയാളുകൾ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഒളവിലത്ത് അമ്മയുടെ വീട്ടിൽ എത്തിച്ച മൃതദേഹം 4 മണിയോടെ സംസ്കരിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് പാറാൽ പറമ്പത്ത് വെച്ച് ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായത്.

തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ് ഗോകുൽ. കിഴക്കെ ചമ്പാട് ഋഷിക്കരയിൽ വടക്കേ ചാലിൽ ബാബുരാജ് - ഒളവിലത്തെ ശ്രീലത ദമ്പതികളുടെ മകനാണ്.

അതുൽ രാജ് സഹോദരനാണ്. കെ.പി മോഹനൻ എം എൽ എ, പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ. ശൈലജ, പി. സത്യപ്രകാശ് തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

A tearful farewell to Gokulraj, a native of Olavilam, who died in a road accident on Mahe Bypass; Prominent figures including KP Mohanan MLA paid their last respects

Next TV

Related Stories
വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:44 PM

വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ...

Read More >>
കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച ; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയി.

Dec 23, 2024 07:28 PM

കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച ; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയി.

കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച ; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം...

Read More >>
ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 23, 2024 04:58 PM

ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ ...

Read More >>
ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 23, 2024 04:46 PM

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ ...

Read More >>
Top Stories

News Roundup