(www.panoornews.in)തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു .കക്കട്ടില്‍ നരിപ്പറ്റ ഭാഗത്തുള്ള യുവതിക്ക് പെട്ടെന്ന് പ്രസവവേദന വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
അവരുടെ നിർദ്ദേശപ്രകാരം തൊട്ടിൽപ്പാലത്തെ ഇഖ്‌റ ഹോസ്പിറ്റലില്‍ എത്തിയ ഉടനെയാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ കാറില്‍ തന്നെ പ്രസവം നടന്നു.
തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ലേബര്‍ റൂമിലേക്ക് മാറ്റി.
തൊട്ടില്‍പ്പാലം ഇഖ്‌റ ആശുപത്രി ക്യാഷ്വാലിറ്റി വിഭാഗം ഡോക്ടര്‍ ഷഫാദ്, നഴ്‌സുമാരായ ആര്യ ജിതിന്‍, ചിഞ്ചു സജേഷ്, രമ്യ, ആര്യ പി. കെ, ആംബുലന്‍സ് ഡ്രൈവര്‍ ഫസല്‍ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് കാറിലെ പ്രസവം സുഗമമാക്കിയത് .
Woman gives birth in car in Thottilpalam; mother and baby safe