ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 12 വർഷം കഠിന തടവും, 60,000 പിഴയും

ഏഴു വയസുകാരനായ  മകനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 12 വർഷം കഠിന തടവും, 60,000 പിഴയും
Dec 19, 2024 01:32 PM | By Rajina Sandeep

(www.panoornews.in)പോത്ത്കല്ലിൽ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ.

നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടേതാണ് ശിക്ഷാവിധി.

2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചത്.

സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Seven-year-old son sexually assaulted; Accused gets 12 years rigorous imprisonment and fined Rs. 60,000

Next TV

Related Stories
കടവത്തൂരിലെ പി എ റഹ്മാൻ്റെ മകൻ മുഹമ്മദ് വാഫിയും, ഫാത്തിമ ഷദയും  വിവാഹിതരായി

Dec 19, 2024 03:48 PM

കടവത്തൂരിലെ പി എ റഹ്മാൻ്റെ മകൻ മുഹമ്മദ് വാഫിയും, ഫാത്തിമ ഷദയും വിവാഹിതരായി

കടവത്തൂരിലെ പി എ റഹ്മാൻ്റെ മകൻ മുഹമ്മദ് വാഫിയും, ഫാത്തിമ ഷദയും ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 19, 2024 03:20 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

Dec 19, 2024 03:04 PM

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ...

Read More >>
Top Stories

News Roundup

Entertainment News