(www.panoornews.in)എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള തലശേരി സ്വദേശിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. ഇന്നലെ എം പോക്സ് സ്ഥിരീകരിച്ച യു എ ഇയിൽ നിന്നെത്തിയ യുവാവിന്റെ റൂട്ട് മാപാണ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചത്. രണ്ട് പേർക്ക് എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
യു എ ഇയിൽ നിന്ന് ഡിസംബർ 13ന് പുലർച്ചെ 2.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ യുവാവെ ത്തിയത്. ബന്ധുവിന്റെ കാറിൽ രാവിലെ പെരിങ്ങത്തൂരെ വീട്ടിലെത്തി. അന്ന് വൈകിട്ടും, പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ സ്വകാര്യ ലാബിൽ പരിശോധനക്കെത്തി.
16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ടെലിആശുപത്രിയിലും, വൈകിട്ട് ആറിന് പരിയാരം മെഡിക്കൽ കോളജിലു മെത്തിയെന്ന് റൂട്ട് മാപിൽ പറയുന്നു.
നേരത്തേ യു എ ഇയിൽ നിന്നെത്തിയ വയനാട് സ്വദേ ശിയായ 26കാരനും കണ്ണൂ രിൽ രോഗം സ്ഥിരീകരിച്ചിരു ന്നു. പരിയാരം മെഡിക്കൽ കോളജിൽ എട്ടാം നിലയിൽ പ്രത്യേകമായി ഒരുക്കിയ വാർഡിലാണ് ചികിത്സ. ചികിത്സക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചി ട്ടുണ്ട്
Route map of Thalassery native confirmed with M Pox released; Peringathur, Chokli, Thalassery places on the route map