ന്യൂ മാഹി:(www.panoornews.in) ന്യൂ മാഹി സ്വദേശി ശബരിമലക്ക് പോയി തിരിച്ചു വരുമ്പോൾ മരിച്ചു
ന്യൂമാഹി പള്ളിപ്രം പെരിങ്ങാടി ചുണ്ടർ കണ്ടിയിൽ ഇ. രജീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചോറ്റാനിക്കരയെത്തിയപ്പോൾ കാറിലുള്ളവർ രജീഷിനെ വിളിച്ചപ്പോഴാണ് മരിച്ചതറിയുന്നത്.
മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കടകളിൽ സ്റ്റേഷണറി സാധനങ്ങൾ മൊത്ത വിതരണം ചെയ്യുന്ന ജോലിയായിരുന്നു. വിമുക്ത ഭടൻ പരേതനായ രാജൻ - ശാന്ത ദമ്പതികളുടെ മകനാണ്.
ശ്രീനയാണ് ഭാര്യ.
മൂന്ന് മാസം പ്രായമെത്തിയ ദ്വിത്‌വി ഏക മകളാണ്.
സഹോദരങ്ങൾ:റൂബിന, റീജ.
New Mahe native dies while returning from Sabarimala