തലശേരി :(www.panoornews.in) തലശേരി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും, ആർപിഎഫും സംയുക്തമായി തലശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ 19 ലിറ്റർ ഗോവൻ മദ്യം കണ്ടെടുത്തു. കോയമ്പത്തൂർ ഇന്റർസിറ്റി, ലോകമാന്യ തിലക് എന്നീ ട്രെയിനുകളിലും പരിശോധന നടത്തി.
റെയ്‌ഡിൽ തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ഡി സുരേഷ്, എക്സൈസ് ഗ്രേഡ്മാരായ സന്തോഷ് ടി, യു. ഷെനിത് രാജ്, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എം, ഡബ്ലയുസിഇഒ ദീപ എം, സിഇഒ സുബീഷ് പി പി, ആർപിഎഫ് സബ് ഇൻസ്‌പെക്ടർ വിനോദ് ടി എന്നിവർ പങ്കെടുത്തു
RPF-Excise joint inspection; 19 bottles of Goan liquor seized from Thalassery railway station