മെക്കാഡം ടാറിംങ് ഉൾപ്പെടെ നടത്തി നവീകരിച്ച പെരിങ്ങത്തൂർ - അണിയാരം ബവാച്ചി റോഡ് ഉത്സവാന്തരീക്ഷത്തിൽ തുറന്നു ; പൂവണിഞ്ഞത് നാട്ടുകാരുടെ വലിയ സ്വപ്നം

മെക്കാഡം ടാറിംങ് ഉൾപ്പെടെ നടത്തി നവീകരിച്ച പെരിങ്ങത്തൂർ - അണിയാരം ബവാച്ചി റോഡ് ഉത്സവാന്തരീക്ഷത്തിൽ തുറന്നു ; പൂവണിഞ്ഞത് നാട്ടുകാരുടെ വലിയ സ്വപ്നം
Dec 16, 2024 10:12 AM | By Rajina Sandeep

  പെരിങ്ങത്തൂർ :(www.panoornews.in)മെക്കാഡം ടാറിംങ് ഉൾപ്പെടെ നടത്തി നവീകരിച്ച പെരിങ്ങത്തൂർ - അണിയാരം ബവാച്ചി റോഡ് ഉത്സവാന്തരീക്ഷത്തിൽ തുറന്നു 

പൊതു മരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെപി മോഹനൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ എം ജഗദീഷ് റിപ്പോർട്ടവതരിപ്പിച്ചു.

കോടിയേരി ബാലകൃഷ്ണൻ്റെ പ്രത്യേക താൽപര്യപ്രകാരം കെകെ ശൈലജ ടീച്ചർ കൂത്തുപറമ്പ് മണ്ഡലം എംഎൽഎ യായിരുന്ന കാലത്താണ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുസ്സഹമായിരുന്ന ബവാച്ചി റോഡിന് പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടുത്തി 4 കോടി 30 ലക്ഷം രൂപ അനുവദിക്കുന്നത്. കെപി മോഹനൻ എം.എൽ.എയുടെ ഇടപ്പെടലിൽ ഭരണാനുമതിയും കരാർ നടപടികളും ദ്രുതഗതിയിൽ പൂർത്തീകരിച്ചു. റോഡിൻ്റെ ഇരു ഭാഗങ്ങളിലും താമസിക്കുന്നവർ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.

ഇരു ഭാഗങ്ങളിലും ഓവുചാലുകളും, ആവശ്യമായ കലുങ്കുകളും നിർമ്മിച്ചു ശാസ്ത്രീയമായ രീതിയിലാണ് രണ്ടു കിലോമീറ്ററുള്ള റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്. മട്ടന്നൂരിലെ കെഎംടി കോൺട്രാക്ടിങ് കമ്പനിയാണ് നിർമ്മാണ കരാർ എറ്റെടുത്തു പൂർത്തീകരിച്ചത്.

നഗരസഭ കൗൺസിലർമാരായ ടികെ ഹനീഫ, അൻസാർ അണിയാരം, എംപികെ അയ്യൂബ്, പികെ ഷീബ, കെപി ഹാഷിം,, ഉമൈസ തിരുവമ്പാടി, എംടികെ ബാബു, , എം രത്നകരൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ. കുഞ്ഞബ്ദുള്ള, പിപിഎ സലാം, പികെ ഷാഹുൽഹമീദ്, രാജേഷ് കൊച്ചിയങ്ങാടി, രവീന്ദ്രൻ കുന്നോത്ത്, പി പ്രഭാകരൻ, രാമചന്ദ്രൻ ജോൽസന, വ്യാപാരി പ്രതിനിധി ഹമീദ് കിടത്തി, നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.പി.കാദു സിയോൺ,

എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ സ്വാഗതവും അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ ഷീല ചോരൻ നന്ദിയും പറഞ്ഞു.

The Peringathur - Aniyaram Bawachi road, which was renovated including macadam tarring, was opened in a festive atmosphere; the flowers were a big dream of the locals

Next TV

Related Stories
പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

Dec 16, 2024 02:07 PM

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ...

Read More >>
ചോദ്യപേപ്പർ ചോർച്ച ;  ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Dec 16, 2024 02:01 PM

ചോദ്യപേപ്പർ ചോർച്ച ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച്...

Read More >>
വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 16, 2024 01:39 PM

വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ...

Read More >>
സി പി ഐ നേതാവ് കാരായി ശ്രീധരൻ്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു

Dec 16, 2024 01:28 PM

സി പി ഐ നേതാവ് കാരായി ശ്രീധരൻ്റെ ഇരുപതാം ചരമവാർഷികം ആചരിച്ചു

സി പി ഐ നേതാവ് കാരായി ശ്രീധരൻ്റെ ഇരുപതാം ചരമവാർഷികം...

Read More >>
പന്ന്യന്നൂരെ ദൈവിക്കിനായി സഹായ പ്രവാഹം തുടരുന്നു ;  സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം  ചികിത്സാ നിധിയിലേക്ക് നൽകി നിടുമ്പ്രത്തെ അഞ്ചാം ക്ലാസുകാരൻ  മിലോൺ.

Dec 16, 2024 12:39 PM

പന്ന്യന്നൂരെ ദൈവിക്കിനായി സഹായ പ്രവാഹം തുടരുന്നു ; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ചികിത്സാ നിധിയിലേക്ക് നൽകി നിടുമ്പ്രത്തെ അഞ്ചാം ക്ലാസുകാരൻ മിലോൺ.

നിടുമ്പ്രം കാരാറത്ത് യു പി സ്കൂളിലെ 5ാം തരത്തിലെ ടി.പി മിലോൺ പ്രകാശ് സൈക്കിൾ വാങ്ങാൻ കരുതിവച്ച 5000 രൂപ ദൈവിക് ചികിത്സ സഹായ ഫണ്ടിലേക്ക്...

Read More >>
ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

Dec 16, 2024 11:54 AM

ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി 12 വയസുകാരന്...

Read More >>
Top Stories

Entertainment News