പാനൂർ : (www.panoornews.in) നിടുമ്പ്രം കാരാറത്ത് യു പി സ്കൂളിലെ 5ാം തരത്തിലെ ടി.പി മിലോൺ പ്രകാശ് സൈക്കിൾ വാങ്ങാൻ കരുതിവച്ച 5000 രൂപ ദൈവിക് ചികിത്സ സഹായ ഫണ്ടിലേക്ക് നൽകി. പ്രധാനധ്യാപകൻ സജീവൻ ഏറ്റുവാങ്ങി.
ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1998 എസ്.എസ്.എൽ.സി ബാച്ച് വാട്സപ്പ് കൂട്ടായ്മയും ദൈവിക് ചികിത്സാ നിധിയിലേക്ക് പണം നൽകി. കെ.രോഷിൻ, എം.സുധീഷ് എന്നിവരിൽ നിന്നും പി ടി കെ പ്രേമൻ മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി.
ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കെ.പി ജാനകിയുടെ ഓർമ്മ ദിനത്തിൽ മക്കൾ ദൈവിക് ചികിത്സാ നിധിയിലേക്ക് പണം നൽകി.ശ്രീ കയനാട്ടുമ്മൽ ദേവസ്ഥാനം, നിടുമ്പ്രം മടപ്പുര അങ്കണവാടി, ഇടയിൽ പീടിക ഓട്ടോ കൂട്ടായ്മ, നിടുമ്പ്രം മടപ്പുര സ്വാമിമാർ എന്നിവരും ദൈവിക് ചികിത്സാ സഹായ നിധിയിലേക്ക് പണം നൽകി
The flow of help continues for Pannyannurre Devi; Milon, a fifth-grader from Nidumbaram, donated the money he saved to buy a bicycle to the medical fund.