Dec 15, 2024 02:33 PM

ചൊക്ലി:(www.panoornews.in)  ഞായറാഴ്ച രാവിലെ 10 മണി ഓടെയാണ് സംഭവം. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ലോഡിറക്കാൻ എത്തിയ ആന്ധ്ര റജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോഡിറക്കിയ ശേഷം ലോറി സ്റ്റാർട്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ച ലോറി നിയന്ത്രണം വിട്ട് റോഡിന് എതിർവശത്തുള്ള ന്യൂ ഹദീദ് എന്ന സ്ഥാപനത്തിലേക്ക് ' പാഞ്ഞുകയറുകയായിരുന്നു.

AP 02 TC 1854 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. സ്ഥാപനത്തിൻ്റെ മുൻ വശത്തെ മതിലിനും, സാധനങ്ങൾക്കും കേട് പാട് പറ്റിയിട്ടുണ്ട്. രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ, ചൊക്ലി ' പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഒരു വിളിപ്പാടകലെയാണ് അപകടമുണ്ടായത്. അവധി ദിവസമായതും, ' റോഡിൽ അപകട സമയം മറ്റു വാഹനങ്ങൾ ഇല്ലാഞ്ഞതുമാണ് വൻ അപകടമൊഴിവാക്കിയത്. റോഡിന് കുറുകെ നിന്ന ലോറി ചൊക്ലി പൊലീസ് എത്തിയാണ് നീക്കം ചെയ്തത്.


A huge lorry lost control and crashed into a shop in Chokli; a major tragedy was averted as it was Sunday

Next TV

Top Stories










News Roundup