വടകര :(www.panoornews.in) കോഴിക്കോട് -കണ്ണൂർ ദേശിയ പാതയിൽ വടകര -നാദാപുരം റോഡിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീ പിടിച്ചു.
ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ അപകടം.
ഇന്ന് രാവിലെയാണ് വോളണ്ട് ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ പടർന്നത്. ഇതേ സമയം തന്നെ ദേശീയപാതയിലൂടെ വെള്ളം കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സമയോചിതമായ ഇടപെടൽ നടത്തി തീ അണയ്ക്കാൻ സഹായിച്ചത്.
യാത്രക്കാരെ സുരക്ഷിതമായി ബസ്സിൽ നിന്ന് ഇറക്കിയിരുന്നു.
Bus catches fire on Vadakara-Kannur national highway; passengers barely escape