---
title: "കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ.എസ് .ടി.എ ) ചൊക്ലി ഉപജില്ലാ സമ്മേളനം പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിൽ നടന്നു."
english_title: "The Kerala School Teachers Association (KSTA) Chokli Upazila Conference was held at Panniyannur Arayakul UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256247/the-kerala-school-teachers-association-ksta-chokli-upazila-conference-was-held-at-panniyannur-arayakul-up-school"
published_at: "2024-12-14T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d85f4b46fe_Untitled-1_copy.jpg"
keywords: []
---

# കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ( കെ.എസ് .ടി.എ ) ചൊക്ലി ഉപജില്ലാ സമ്മേളനം പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിൽ നടന്നു.

> **Lead Summary:** പന്ന്യന്നൂർ :സംസ്ഥാന കമ്മറ്റി അംഗം എൻ. കെ. ലസിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കെ.പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ പ്രദീപൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

പന്ന്യന്നൂർ :സംസ്ഥാന കമ്മറ്റി അംഗം എൻ. കെ. ലസിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കെ.പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ പ്രദീപൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.സി നിഷാനന്ദ്, ചൊക്ലി ഉപജില്ലാ സെക്രട്ടറി ആർ.സന്ദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. ഷീന , ട്രഷറർ സുനിൽ ബാൽ എന്നിവർ സംസാരിച്ചു.

സുജിത്ത് ബി. അഴിയൂർ അനുശോചന പ്രമേയവും, എ.കെ ഷൈജ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

എം. അനൂപ് കുമാറിൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങളും അവതരിപ്പിച്ചു.

കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രൻ പി.എം ശ്രീ ബ്രാൻ്റിംഗിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. വി എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതും, കേന്ദ്ര ഗവൺമെൻ്റ് പരിഷ്കരണത്തിൻ്റെ മറവിൽ കൊണ്ടുവരുന്ന മാറ്റങ്ങളും വിദ്യാഭ്യാസ മേഖലയെ പിറകോട്ടടിപ്പിക്കുമെന്നും

പ്രസ്തുത പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നും ഒപ്പം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികൾ പിൻവലിക്കണമെന്നും ചൊക്ലി സബ്ജില്ലാ സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256247/the-kerala-school-teachers-association-ksta-chokli-upazila-conference-was-held-at-panniyannur-arayakul-up-school)